തിരുവനന്തപുരം : പാപ്പനംകോട് മേലാo ങ്കോട് ശ്രീ മുത്തുമാരിയമ്മന്‍ ദേവീ ക്ഷേത്രത്തിലെ ഉത്സവമായി ബന്ധപ്പെട്ട് നടന്ന ഗാനമേളക്കിടയില്‍ ഡാന്‍സ് കളിക്കുന്നതിനിടയില്‍ കാല് തെന്നി ഉപയോഗ ശൂന്യമായി കിടന്ന കിണറ്റില്‍ വീണ യുവാവിന് ദാരുണാന്ത്യം.മേലാംങ്കോട് സ്വദേശി ജിത്തു(26) ആണ് മരിച്ചത്. സംഭവം നടന്ന് ഫയര്‍ഫോഴ്സ് എത്തി യുവാവിനെ പുറത്തെ എടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.