സെലിബ്രിറ്റികളെ പരിചയപ്പെടുത്താമെന്ന വ്യാജേന പണം തട്ടിയ കേസില്‍ യുവാവ് പിടിയില്‍. തൃശ്ശൂര്‍ പഴയന്നൂര്‍ സ്വദേശി എം ഹക്കീമാണ് (46) പിടിയിലായത്.കോട്ടയം പാമ്പാടിയിലാണ് സംഭവം. കോത്തല സ്വദേശിയായ യുവാവില്‍ നിന്ന് പല തവണയായി 64,000 രൂപയാണ് തട്ടിയെടുത്തത്. ഇവന്റ് മാനേജ്‌മെന്റിന് സെലിബ്രിറ്റികളെ പരിചയപ്പെടുത്താമെന്ന വ്യാജേനെയാണ് ഇയാള്‍ യുവാവില്‍ നിന്ന് പണം തട്ടിയത്.ആഡംബര കാറില്‍ സഞ്ചരിച്ചുവന്നിരുന്ന പ്രതിയെ അതിസാഹസികമായി കോയമ്പത്തൂരില്‍ നിന്നാണ് പിടികൂടിയത്.