അടിമാലി: പൊന്മുടി അണക്കെട്ടില്‍ വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി. രാജാക്കാട് മമ്മട്ടിക്കാനം മുണ്ടപ്പിള്ളില്‍ ശ്യാംലാല്‍(28) നെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരത്തോടെ സുഹൃത്തുക്കള്‍ക്കൊപ്പം ഡാമില്‍ കുളിക്കാനെത്തിയതായിരുന്നു ശ്യാംലാല്‍.കുളിക്കുന്നതിനിടെ ഇവിര്‍ അവിടെയുണ്ടായിരുന്ന വള്ളത്തില്‍ കയറി ജലാശയത്തിന്റെ മറ്റൊരു ഭാഗത്തേക്ക് പോയി. ഇതിനിടെ വള്ളം മറിയുകയായിരുന്നു. വെള്ളത്തില്‍ വീണ സുഹൃത്തുക്കളായ അമലും അഭിജിത്തും നീന്തി കര കയറിയെങ്കിലും ശ്യാംലാലിനെ കണ്ടെത്താനായില്ല.രാജാക്കാട് പൊലിസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ജലാശയത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ ഫയര്‍ഫോഴ്സിന്റെസഹായത്തോടെ തിരച്ചില്‍ തുടരുമെന്ന് പൊലീസ് അറയിച്ചു.