കൊല്ലം : അഞ്ചലില്‍ റോഡ് റോളര്‍ തലയിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. അലയമണ്‍ കണ്ണംകോട് ചരുവിള വീട്ടില്‍ വിനോദ് (37) ആണ് മരിച്ചത്. റോഡരികില്‍ കിടന്നുറങ്ങുകയായിരുന്ന വിനോദിന്‍റെ തലയിലൂടെ ബൈപ്പാസ് നിര്‍മ്മാണത്തിനെത്തിച്ച റോഡ് റോളര്‍ കയറിയിറങ്ങുകയായിരുന്നു.തയ്യല്‍ തൊഴിലാളിയായ വിനോദ് അവിവാഹിതനാണ്.
സംഭവ സമയം വിനോദ് മദ്യപിച്ചിരുന്നതായി വിവരമുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ബൈപ്പാസില്‍ തെരുവ് വിളക്കുകള്‍ ഇല്ലാത്തതിനാല്‍ വാഹനത്തിന് മുന്നില്‍ കിടക്കുകയായിരുന്ന വിനോദിനെ കണ്ടിരുന്നില്ല എന്നാണ് റോഡ് റോളര്‍ ഡ്രൈവര്‍ പോലീസിനോട് പറഞ്ഞത്.