കോഴിക്കോട്: ഓര്‍ക്കാട്ടേരി പെട്രോള്‍ പമ്പിന് സമീപം പികപ് വാനും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.
എടച്ചേരി തലായി മത്തത്ത്ജിയാദ് (29) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് അപകടം നടന്നത്.രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഓര്‍ക്കാട്ടേരിയില്‍ നിന്ന് എടച്ചേരിക്ക്കാറില്‍ വരുമ്പോള്‍ അമിതവേഗത്തില്‍ എതിരെ വന്ന പികപ് വാന്‍ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ മാരുതി ജിംനി കാര്‍ നിശേഷം തകര്‍ന്നു. ഗുരുതരമായി പരുക്കേറ്റ ജിയാദ് സംഭവ സ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. സിയാദിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ടത്തിന് ശേഷം ഖബറടക്കും.