ജിമ്മിലെ ട്രെഡ്മില്ലില്‍ ഓടുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. ദില്ലിയിലെ രോഹിണിയിലാണ് ഗുരുഗ്രാമിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ബി-ടെക് ബിരുദാധാരിയായ സാക്ഷം പ്രുതി എന്ന 24കാരന്‍ മരിച്ചത്.ചൊവ്വാഴ്ച രാവിലെയാണ് സംഭവം.രാവിലെ 7.30ഓടെ ട്രെഡ്മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെ സാക്ഷം പ്രുതി വൈദ്യുതാഘാതമേറ്റ് മരിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വൈദ്യുതാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.