എം.ഡി.എം.എ വില്‍പന നടത്തുന്ന യുവാവ് പൊലീസ് പിടിയിൽ

കോഴിക്കോട്: എം.ഡി.എം.എ വില്‍പന നടത്തുന്ന യുവാവിനെ പൊലീസ് പിടികൂടി. പുറക്കാട്ടിരി അമ്ബിലാറത്ത് ഷെഹസാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.വില്‍പനക്കായി കൊണ്ടുവന്ന 2.5 ഗ്രാം മയക്കുമരുന്നും ഇയാളില്‍നിന്ന് പിടികൂടി.
ദാവൂദ് ഭായ് കപ്പാസി റോഡില്‍നിന്നാണ് അസിസ്റ്റന്റ് കമീഷണര്‍ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗണ്‍ പൊലീസും ചേര്‍ന്ന് ഇയാളെ പിടികൂടിയത്. മദ്യശാലകള്‍ അവധിയാകുന്ന ദിവസങ്ങളില്‍ ലഹരി പകരാനാണ് മയക്കുമരുന്ന് എത്തിക്കുന്നത്.നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പുറക്കാട്ടിരിയില്‍ ലഹരിവില്‍പന നടക്കാതായപ്പോള്‍ സംഘങ്ങള്‍ ജില്ലയുടെ മറ്റു ഭാഗങ്ങളിലേക്ക് കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് പൊലീസ് പറയുന്നു.പുറക്കാട്ടിരിയില്‍ ലഹരിമാഫിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണത്തിനിടയിലാണ് പ്രതി പൊലീസ് പിടിയിലായത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

13 − 9 =