ബംഗളുരു: യുവതിയെ നടുറോഡിലിട്ട് കുത്തിക്കൊന്ന് യുവാവ്. ബംഗളൂരുവിലാണ് സംഭവം. വിവാഹത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.ആന്ധ്രപ്രദേശിലെ കാക്കിനട സ്വദേശിനിയായ ലീല പവിത്രയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ ദിനകര്‍ ബനാല എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.വിവാഹത്തില്‍ നിന്നും പിന്മാറിയതിനാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ജോലി കഴിഞ്ഞിറങ്ങുമ്ബോള്‍ ലീലയോട് സംസാരിക്കാന്‍ ദിനകര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ദിനകറിനോട് സംസാരിക്കാന്‍ ലീല തയ്യാറില്ല. തുടര്‍ന്ന് ഇയാള്‍ ലീലയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. 16 തവണ കുത്തേറ്റ ലീല സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.