കാസര്‍കോട്: യുവാവിനെ ബിയര്‍ കുപ്പി പൊട്ടിച്ച് വയറ്റത്ത് കുത്തി ഗുരുതരമായി പരിക്കേല്‍പ്പിച്ചതായ പരാതിയില്‍ മേല്പറമ്പ് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ ശിവപുരം അമ്പലത്തിന് സമീപത്തെ സുലോചന ക്വാട്ടേഴ്സില്‍ വച്ചാണ് സംഭവം.പരവനടുക്കം മാച്ചിനടുക്കത്തെ ഗംഗാധരന്റെ മകൻ കെ. അഭിലാഷി (29) നാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ അഭിലാഷിനെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മംഗലാപുരം സ്വദേശിയും ശിവപുരത്ത് വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ ഹരീഷിനെ (42) മേല്‍പറമ്പ് സി.ഐ ടി ഉത്തംദാസ്, എസ്.ഐ മാരായ അനുരൂപ് , പ്രദീഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം രാത്രി ശിവപുരത്ത് വെച്ച് അറസ്റ്റുചെയ്തു.