മലപ്പുറം: മദ്യഷോപ്പില്‍നിന്ന് അമിത അളവില്‍ മദ്യം വാങ്ങി വില്‍പനക്ക് കൊണ്ടുപോകുന്നതിനിടെ ഒഴൂര്‍ സ്വദേശിയെ തിരൂര്‍ പോലീസ് പിടികൂടി.ഒഴൂര്‍ മൂത്തേടത്ത് പ്രവീണ്‍ എന്ന 28-കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബീവറേജസ് ഔട്ട് ലെറ്റുകളില്‍നിന്ന് അമിത അളവില്‍ മദ്യം വാങ്ങി തിരൂര്‍ താനൂര്‍ മേഖലകളില്‍ വില്‍പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന നടത്തുകയായിരുന്നു. ഇയാളില്‍നിന്ന് 12 കുപ്പികളിലായി ആറ് ലിറ്ററോളം മദ്യം പൊലീസ് പിടിച്ചെടുത്തു. തിരൂര്‍ സി.ഐ എം.ജെ. ജിജോയുടെ നേതൃത്വത്തില്‍ എസ്.ഐ വി. ജിഷില്‍, സീനിയര്‍ സി.പി.ഒ രാജേഷ്, സി.പി.ഒ ആദര്‍ശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.