ഡാന്‍സിനിടെ പാമ്പു കടിയേറ്റ് യുവാവിന് ദാരുണാന്ത്യം

ചെന്നൈ: പുതുവര്‍ഷ ആഘോഷത്തിനിടയില്‍ പാമ്പുകടിയേറ്റ് ദാരുണാന്ത്യം. മദ്യലഹരിയില്‍ പാമ്പിനെ പിടിച്ചുകൊണ്ട് നൃത്തം ചെയ്ത തമിഴ്‌നാട് കടലൂര്‍ സ്വദേശിയായ മണികണ്ഠനാണു അതിദാരുണമായി മരിച്ചത്. പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി മദ്യപിച്ച്‌ നൃത്തം ചെയ്യുമ്പോഴാണ് സംഭവം. ഡാന്‍സിനിടെ സമീപത്തെ കുറ്റിക്കാട്ടിലൂടെ പാമ്പ് ഇഴഞ്ഞുപോകുന്നതു കണ്ട മണികണ്ഠന്‍ പാമ്പിനെ പിടിക്കാന്‍ ശ്രമിച്ചു.ഇതു കണ്ട് കൂടെ ഉണ്ടായിരുന്നവര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പാമ്ബിനെ പിടിച്ച്‌ കയ്യില്‍വച്ച്‌ ആളുകളെ ഭയപ്പെടുത്താനാണ് ഇയാള്‍ ശ്രമിച്ചത്. ”പുതുവര്‍ഷസമ്മാനം” എന്ന് വിളിച്ചു പറഞ്ഞായിരുന്നു പാമ്പുമായുള്ള ആഘോഷം. ഇതിനിടെ പാമ്പ് ഇയാളുടെ കയ്യില്‍ കടിക്കുകയായിരുന്നു.ബോധരഹിതനായി വീണ മണികണ്ഠനെ സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

thirteen − 1 =