കൊല്ലം പുത്തുരില്‍ അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന് ക്രൂര മര്‍ദ്ദനം

കൊല്ലം: കൊല്ലം പുത്തുരില്‍ അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന് ക്രൂര മര്‍ദ്ദനം.പൂവറ്റൂര്‍ സ്വദേശി ഉണ്ണികൃഷ്ണനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ സൈനികനും പിതാവുമടക്കം നാല് പേര്‍ക്കെതിരെ പുത്തൂര്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. പാലക്കുഴി മുക്കില്‍ വച്ച്‌ ഉണ്ണികൃഷ്ണന്‍ സഞ്ചരിച്ച കാറിന് പിന്നില്‍ ബൈക്ക് വന്നിടിച്ചു രണ്ട് പേര്‍ റോഡിലേക്ക് വീണു. ഇവരെ ആശുപത്രിയിലേക്കെത്തിക്കാന്‍ യുവാവ് ശ്രമിക്കുന്നതിനിടെയാണ് നാലംഗ സംഘമെത്തി ക്രൂരമായി തല്ലിച്ചതച്ചത്.കാറും അടിച്ചു തകര്‍ത്തു. പ്രദേശവാസികളെത്തിയതോടെ അക്രമി സംഘം കാറില്‍ കടന്നു കളഞ്ഞു.മുഖത്തും പുറത്തും പരിക്കേറ്റ ഉണ്ണികൃഷ്ണന്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പിന്നാലെ യുവാവ് പുത്തൂ‍ര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് അക്രമികളെ തിരിച്ചറിഞ്ഞു. പുത്തൂര്‍ സ്വദേശിയായ സൈനികന്‍ അനീഷ്, അച്ഛന്‍ സുരേന്ദ്രന്‍ എന്നിവരടക്കം നാല് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

four × five =