റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ 20 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി.

പാലക്കാട്: ആര്‍.പി.എഫ് ക്രൈം ഇന്റലിജിന്‍സ് ബ്രാഞ്ചും എക്‌സൈസ് റേഞ്ചും സംയുക്തമായി പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ 20 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി.കോട്ടയം താഴത്തെങ്ങാടി നബീല്‍ മുഹമ്മദാണ്(25) പിടിയിലായത്. വിശാഖപട്ടണത്തില്‍ നിന്നും ട്രെയിന്‍ മാര്‍ഗം പാലക്കാടെത്തി കോട്ടയം ഭാഗത്തേക്ക് ബസില്‍ പോകുന്നതിനായി പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി വരുമ്ബോഴാണ് പ്രതിയെ പിടികൂടിയത്.
എറണാകുളം കോട്ടയം കേന്ദ്രികരിച്ച്‌ ചെറുകിട കഞ്ചാവ് കച്ചവടക്കാര്‍ക്ക് കമ്മിഷന്‍ വ്യവസ്ഥയില്‍ കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന പ്രാദാന കണ്ണിയാണ് പ്രതി. പിടിച്ചെടുത്ത കഞ്ചാവിന് പൊതുവിപണിയില്‍ പത്തു ലക്ഷത്തോളം രൂപ വിലവരും. വരും ദിവസങ്ങലിലും റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പരിശോധന കര്‍ശനമാക്കുമെന്ന് ആര്‍.പി.എഫ് കമാന്‍ഡന്റ് ജെതിന്‍ ബി.രാജ് അറിയിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

ten − 8 =