ദുബൈ: യുവാവിനെ ദുബൈയിലെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക ബെല്‍തങ്ങാടി താലൂക്കിലെ നെക്കിലു സ്വദേശിയായ മുഹമ്മദ് റാസിഖ് (24) ആണ് മരിച്ചത്.ദുബൈയിലെ ഒരു ഹോട്ടലില്‍ ജോലിചെയ്തിരുന്ന യുവാവ് ഹോട്ടലില്‍ തന്നെയായിരുന്നു താമസിച്ചുവന്നിരുന്നത്. രാത്രി ഉറങ്ങാൻ കിടന്ന റാസിഖ് ഏറെനേരം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ വാതില്‍ ബലമായി തുറന്നുനോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതം മൂലമാകാം മരണമെന്നാണ് പ്രാഥമിക നിഗമനം