പത്തനംതിട്ട: അടൂരില്‍ ലോഡ്ജ് മുറിയില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. കുന്നത്തൂര്‍ പുത്തനമ്പലം സ്വദേശി ശ്രീജിത്ത് ആണ് മരിച്ചത്. ഇയാളുടെ കൂടെയുണ്ടായിരുന്ന യുവതിയെ അബോധാവസ്ഥയില്‍ കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ഒന്നിച്ച് മരിക്കാന്‍ തീരുമാനിച്ചാണ് ലോഡ്ജില്‍ മുറിയെടുത്തതെന്ന് യുവതി പൊലീസിന് മൊഴി നല്‍കിയതായാണ് വിവരം. ആത്മഹത്യ ചെയ്യാനായി ചില ഗുളികകളും കഴിച്ചിരുന്നുവെന്ന് യുവതി പറയുന്നു. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയാണ് യുവതി.