പേരൂര്‍ക്കട: മണ്ണന്തല ചൂഴമ്ബാലക്ക് സമീപം റോഡരികില്‍ യുവാവിനെ കഴുത്തില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തി. അരുവിക്കര സ്വദേശി കൃഷ്ണപ്രസാദിനെയാണ് (33) കഴുത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്ന നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. വിവരം അറിയിച്ചതിനെ തുടര്‍ന്ന് മണ്ണന്തല പൊലീസ് സ്ഥലത്തെത്തി ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ഇയാള്‍ സ്വന്തമായി ബ്ലേഡ് ഉപയോഗിച്ച് കഴുത്തില്‍ മുറിവുണ്ടാക്കി ആത്മഹത്യയ്‌ക്ക് ശ്രമിച്ചതാണെന്ന് പൊലീസ് അറിയിച്ചു. നേരത്തെയും ഇയാള്‍ ആത്മഹത്യാ ശ്രമങ്ങള്‍ നടത്തിയിരുന്നതായും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലുള്ള ഇയാള്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കി. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള് അറിയിച്ചു.