പാലോട്: കാട്ടുപോത്തുകളുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റുപാലോട് ചിപ്പന്‍ചിറ കൊച്ചടപ്പുപാറക്കുസമീപം പ്രവീണ്‍ ഭവനില്‍ മണിക്കുട്ടന്‍ (42) ആണ് കഴിഞ്ഞദിവസം മാന്തുരത്തി മാടന്‍ തമ്ബുരാന്‍ ക്ഷേത്രത്തില്‍ പൂജക്ക് പോയ ശേഷം തിരികെ വീട്ടിലേക്ക് പോകുന്ന വഴിക്ക് കാട്ടുപോത്തുകളുടെ ആക്രമണത്തിന് ഇരയായത്.രണ്ട് കാട്ടുപോത്തുകള്‍ ചേര്‍ന്നാണ് ആക്രമിച്ചതെന്ന് മണിക്കുട്ടന്‍ പറഞ്ഞു. വളരെനേരം റോഡില്‍ കിടന്ന മണിക്കുട്ടനെ അതുവഴി വന്നവര്‍ കണ്ടാണ് ആശുപത്രിയില്‍ എത്തിച്ചത്. കൈക്ക് പൊട്ടലും തലക്കും ശരീരമാസകലവും പരിക്കുമുണ്ട്.