മുംബൈ : ചില്ലു ഗ്ലാസില്‍ വച്ച് പടക്കം പൊട്ടിക്കുന്നതിനെ എതിര്‍ത്ത യുവാവിനെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. മുംബൈയിലാണ് സംഭവം.
12,14,15 വയസ്സുള്ള കുട്ടികളാണ് പ്രതികള്‍. 21 കാരനായ സുനില്‍ നായിഡു എന്നയാളാണ് കൊല്ലപ്പെട്ടത്.കേസുമായി ബന്ധപ്പെട്ട് രണ്ടു കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാള്‍ ഒളിവിലാണ്. ശിവാജ് നഗറിലെ പരേഖ് കോമ്ബൗണ്ടിലാണ് സംഭവം. മൂവരും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചു.വാക്ക് തര്‍ക്കത്തിനിടെ 15 കാരന് സുനില്‍ നായിഡുവിനെ കത്തികൊണ്ടു കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുനിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.