ഇടുക്കി: മൂന്നാറില്‍ യുവാവിന് കുത്തേറ്റു. പെരിയവരെ ഓട്ടോ സ്റ്റാന്‍ഡില്‍ ഓട്ടോ മാറ്റുന്നത് സംബന്ധിച്ചുള്ള തര്‍ക്കത്തിനിടെയാണ് സംഭവം.പെരിയ സ്റ്റാന്‍ഡില്‍ വര്‍ക്‌ഷോപ്പ് നടത്തുന്ന അയ്യാദുരൈയുടെ മകന്‍ രാമറിനാണ് കുത്തേറ്റത്. ഇയാളുടെ വലതു കൈയിലും വയറിനും കുത്തേറ്റിട്ടുണ്ട്. അത്യാസന്ന നിലയിലായ രാമറിനെ മൂന്നാര്‍ ജനറല്‍ ആശുപത്രിയിലും പിന്നീട് അടിമാലി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. രാമറിയെ കുത്തിയ മദന്‍ കുമാര്‍, കാര്‍ത്തിക്, മുനിയാണ്ടി രാജ് എന്നിവര്‍ ഒളിവിലാണ്.
മൂന്നാര്‍ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. ഇന്നലെ രാമറിന്റെ പിതാവ് അയ്യാദുരെ ഇവരുടെ ഓട്ടോറിക്ഷയ്ക്ക് മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്തപ്പോള്‍ പ്രതികള്‍ മര്‍ദ്ദിച്ചിരുന്നു. ഇത് ചോദ്യം ചെയ്യാന്‍ ഇന്ന് വൈകിട്ട് രാമര്‍ എത്തിയപ്പോഴാണ് കുത്തേറ്റത്.