അയല്‍വാസിയായ യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കുറവിലങ്ങാട്: അയല്‍വാസിയായ യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍. സിം കാര്‍ഡിനെച്ചൊല്ലിയുള്ള വാക്കുതര്‍ക്കത്തിനിടെ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസില്‍ അയല്‍വാസിയായ കാണക്കാരി കടപ്പൂര്‍ വാറ്റുപുര കോളനി ഭാഗത്ത് കോട്ടപ്പുറം കെ.സി.വിഷ്ണു (27) ആണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസം രാത്രിയിലാണു സംഭവം. യുവാവിന്റെ സഹോദരന്റെ പേരിലുള്ള സിം കാര്‍ഡാണു വിഷ്ണു തന്റെ ഫോണില്‍ ഉപയോഗിച്ചിരുന്നത്. യുവാവ് ഇതു തിരികെച്ചോദിച്ചതോടെ തര്‍ക്കമുണ്ടായെന്നും വിഷ്ണു ബീയർ കുപ്പി ഉപയോഗിച്ച്‌ യുവാവിനെ കുത്തിയെന്നും പൊലീസ് പറഞ്ഞു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

13 − thirteen =