തിരുവനന്തപുരം: ഭാര്യാ പിതാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഗാന്ധിജി നഗര്‍ ഭഗവതിപുരം കുതിരകുളം പ്രദീപ് വിലാസത്തില്‍ പ്രകാശ് (31) ആണ് പിടിയിലായത്.പ്രകാശ് മകളെ മര്‍ദ്ദിക്കുന്നത് തടയാൻ ശ്രമിച്ച യുവതിയുടെ പിതാവ് ഉറിയാക്കോട് പൂമല മീനാഭവനില്‍ ഡേവിസി(65)നാണ് പരിക്കേറ്റത്. ഇയാള്‍ക്ക് നേരെ പ്രകാശ് ഇരുമ്ബ് ചുറ്റിക എടുത്ത് തലയ്ക്കടിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. മര്‍ദ്ദനത്തെ തുടര്‍ന്ന് ഡേവിസിന് തലയോട്ടിക്കും, വാരിയെല്ലിനും സാരമായ പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ക്കൊപ്പം ഭാര്യ വാടക വീട്ടില്‍ താമസത്തിന് പോകാത്തയിലുള്ള വിരോധം ആണ് അക്രമണത്തില്‍ കലാശിച്ചത്.