പൂവാര്‍: മോഷണം,പിടിച്ചുപറി,അടിപിടിയടക്കം വിഴിഞ്ഞം, കാഞ്ഞിരംകുളം, പൂവാര്‍ സ്റ്റേഷനുകളിലായി നിരവധി കേസുകളുള്ള പ്രതിയെ കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തു.കഞ്ചാവും വാളുമായി കാറില്‍ കറങ്ങി നടക്കുന്ന പുതിയതുറ ചെക്കിട്ട വിളാകം പുരയിടത്തില്‍ ഷണ്ണര്‍ എന്ന് വിളിക്കുന്ന ഷാജന്‍ (32) ആണ് പിടിയിലായത്.കാറില്‍ കഞ്ചാവ് കച്ചവടം നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ഉച്ചയോടെ കുഴിവിളയ്ക്ക് സമീപത്ത് നിന്നാണ് ഷാജനെ പിടികൂടിയത്.കാറില്‍ ഒളിപ്പിച്ചിരുന്ന ഒരു കിലോയോളം കഞ്ചാവും വടിവാളും കണ്ടെടുത്തു.