ബാലരാമപുരം : ബാലരാമപുരത്ത് ബൈക്കപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബാലരാമപുരം പ്ലാവിള ധനലക്ഷ്മി ഭവനില്‍ ശ്രീകുമാര്‍ ശ്രീബ ദമ്ബതികളുടെ മകന്‍ ശ്രീജിത് (21) ആണ് മരിച്ചത്.ജനുവരി 24ന് വെടിവച്ചാന്‍ കോവിലിന്‍ സമീപം രാത്രി ഒന്നര മണിയോടുകൂടിയാണ് അപകടം നടന്നത്.
ബൈക്ക് ഫുട്ട്പാത്തിന് സമീപത്തെ ഇരുമ്ബ് തൂണിലിടിച്ചാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ ശ്രീജിത്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മണക്കാട് അമ്ബലത്തറ നാഷണല്‍ കോളേജിലെ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി കഴിഞ്ഞ് മടങ്ങവെയാണ് ബൈക്ക് അപകടമുണ്ടായത്.