ന്യൂഡല്‍ഹി: തലസ്‌ഥാനനഗരത്തില്‍ അജ്‌ഞാതരുടെ വെടിയേറ്റു യുവതി മരിച്ചു. ഓണ്‍ലൈന്‍ വ്യാപാര സ്‌ഥാപനമായ ഫ്‌ളിപ് കാര്‍ട്ടിലെ കൊറിയര്‍ വിഭാഗത്തില്‍ ജോലി ചെയ്‌തിരുന്ന ജ്യോതി (32) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.തിങ്കളാഴ്‌ച വൈകിട്ട് 7.30-ന് ജോലിക്കുശേഷം ഓഫീസില്‍നിന്നു വീട്ടിലേക്കു മടങ്ങുന്നതിനിടെ പശ്‌ചിംവിഹാര്‍ മേഖലയിലാണ് സംഭവം. ബൈക്കിലും സ്‌കൂട്ടറിലുമായെത്തിയ അജ്‌ഞാതരായ രണ്ടു യുവാക്കളാണ് വെടിയുതിര്‍ത്തതെന്ന് അവരുടെ ഭര്‍ത്താവ് ദീപക് പറഞ്ഞു.