ബസ് യാത്രക്കിടെ ഛര്‍ദിക്കാൻ തല പുറത്തേക്കിട്ട യുവതി മറ്റൊരു വാഹനത്തില്‍ തലയിടിച്ച് മരിച്ചു. ഡല്‍ഹിയിലാണ് ദാരുണമായ അപകടം നടന്നത്.ഉത്തര്‍പ്രദേശിലെ പ്രതാപദണ്ഡ് സ്വദേശിനിയായ ബാബ്ലി(20) ആണ് മരിച്ചത്. കശ്മീരി ഗേറ്റില്‍ നിന്നാണ് ബാബ്ലി ലുധിയാനയിലേക്ക് ബസില്‍ കയറിയത്.
അലിപൂര്‍ മേഖലയിലെത്തിയപ്പോഴാണ് യുവതിക്ക് ഛര്‍ദിക്കാൻ തോന്നിയത്. ബസിന്റെ ജനലിലൂടെ തലയിട്ടപ്പോള്‍ മറ്റൊരു വാഹനത്തില്‍ തലയിടിക്കുകയായിരുന്നു. വാഹനം ബസിനെ മറികടക്കാൻ ശ്രമിക്കുമ്ബോഴാണ് യുവതിയുടെ തല അതിലിടിച്ചതെന്നാണ് റിപ്പോര്‍ട്ട്.യുവതി സഹോദരിക്കും ഭര്‍ത്താവിനും അവരുടെ മൂന്ന് കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അപകടം നടന്നത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നുംനിര്‍ത്താതെ പോയ വാഹനത്തിനായി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.