കിഴക്കേ കല്ലട: മയക്കുമരുന്ന് കടത്തലിന് സാമ്പത്തിക സഹായങ്ങള്‍ നല്‍കുകയും ജില്ലയില്‍ വിപണനം നടത്തുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കൊറ്റംകര കരിക്കോട് ടികെഎം കോളേജ് ഉത്രാടം വീട്ടില്‍ നിന്നും ചന്ദനത്തോപ്പ് ചാത്തിനാകുളം വിഷ്ണു ഭവനം വീട്ടില്‍ താമസിക്കുന്ന വിമല്‍ (24) ആണ് അറസ്റ്റിലായത്.കിഴക്കേ കല്ലട പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ എംഡിഎംഎയുമായി ഈ മാസം ആദ്യം പിടിയിലായ മണ്‍ട്രോത്തുരുത്ത് സ്വദേശിയായ അര്‍ജുന്‍ രാജിന്‍റെ മയക്കുമരുന്ന് കടത്തിലെ പങ്കാളിയാണ് വിമല്‍. ഏറെ നാളായി അര്‍ജുന്‍ രാജിന്‍റെ മയക്കുമരുന്ന് കടത്തലിന് സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ട് വരുന്ന മയക്കുമരുന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അര്‍ജുനുമായി ചേര്‍ന്ന് വിപണനം നടത്തി വരികയുമായിരുന്നു ഇയാള്‍. എന്‍ഡിപിഎസ് വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ് ചെയ്തത്.