മലപ്പുറം: ബുള്ളറ്റിന് വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. തുവ്വൂര്‍ മാമ്പുഴ കക്കറയിലെ പറവെട്ടി സൈനുല്‍ ആബിദിനെയാണ് പോലീസ് പിടികൂടിയത്. മോഷണം പോയ ബുള്ളറ്റിന് മറ്റൊരു ബുള്ളറ്റിന്‍റെ നമ്പര്‍ പ്ലേറ്റ് ഉപയോഗിക്കുകയായിരുന്നു.കഴിഞ്ഞ ദിവസം പായിപ്പുല്ലില്‍ പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സൈനുല്‍ ആബിദ് ഉപയോഗിച്ച ബുള്ളറ്റിന്‍റെ നമ്പര്‍ പ്ലേറ്റ് വ്യാജമാണന്ന് കണ്ടെത്തിയത്.