കോഴിക്കോട്: വടകര പൊന്മേരി പറമ്ബില്‍ നിന്നും 25 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. വടകര അടക്കാത്തെരു പാറേമ്മല്‍ ശരതിനെയാണ് (27) എക്സൈസ് സംഘം പിടികൂടിയത്.എക്സൈസ് റെയിഞ്ച് പാര്‍ട്ടി വടകര, വില്യാപ്പള്ളി, ആയഞ്ചേരി, പൊന്മേരിപറമ്ബ് ഭാഗങ്ങളില്‍ നടത്തിയ പട്രോളിംഗിനിടയിലാണ് പ്രതി കുടുങ്ങിയത്. ഇതു സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തതായി എക്സൈസ് വ്യക്തമാക്കി.