കൊല്ലം: റെയില്‍വേ സ്റ്റേഷനില്‍ കുത്തേറ്റ നിലയില്‍ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കൊല്ലം അഞ്ചാലുംമൂട് തൃക്കരുവ സ്വദേശി അനീസ് ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് ആറിന് റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലാണ് അനീസിനെ അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയക്കായി പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. അനീസിന് എവിടെ വച്ചാണ് കുത്തേറ്റതെന്നോ ആരാണ് ആക്രമിച്ചതെന്നോ വ്യക്തമല്ലെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.