കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ പത്തോളം പേര്‍ക്ക് നായയുടെ കടിയേറ്റു. സ്റ്റേഷന്‍ പ്ലാറ്റ്‌ഫോം, പാര്‍ക്കിങ് ഏരിയ, പടിഞ്ഞാറേ കവാടം എന്നിവിടങ്ങളില്‍ നിന്നാണു യാത്രക്കാര്‍ക്ക് കടിയേറ്റത്.പിന്നീട്, തെരുവു നായകള്‍ തമ്മില്‍ കടികൂടുന്നതിനിടെ നായ ചത്തു. ഇന്നു രാവിലെ 9ന് റെയില്‍വേ സ്റ്റേഷനില്‍ ശുചീകരണത്തൊഴില്‍ ചെയ്യുന്ന സ്ത്രീയ്ക്കാണ് ആദ്യം കടിയേറ്റത്. തുടര്‍ന്ന് പാസഞ്ചര്‍ ട്രെയിനില്‍ പയ്യന്നൂരില്‍ നിന്നുവന്ന യുവാവായ യാത്രക്കാരനെ കടിച്ചു.
യാത്രക്കാരും റെയില്‍വേ സ്റ്റേഷന്‍ ജീവനക്കാരും നായയെ ഓടിച്ചതിനെത്തുടര്‍ന്ന് പിന്നീട് നായയെ കണ്ടില്ല. ഉച്ചയോടെ വീണ്ടും റെയില്‍വേ സ്റ്റേഷന്‍ പടിഞ്ഞാറേ കവാടം പാര്‍ക്കിങ് സ്ഥലത്തെത്തിയ നായ പത്തു പേരെ കടിക്കുകയായിരുന്നു.