വളാഞ്ചേരി വട്ടപ്പാറയില്‍ ബസ് മരത്തിലിടിച്ച്‌ 15 ഓളം പേര്‍ക്ക് പരിക്ക്

മലപ്പുറം വളാഞ്ചേരി വട്ടപ്പാറയില്‍ ബസ് മരത്തിലിടിച്ച്‌ 15 ഓളം പേര്‍ക്ക് പരിക്കേറ്റു. അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.പരിക്കേറ്റവരെ വളാഞ്ചേരി നടക്കാവിലെയും കോട്ടക്കലിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.രാവിലെ 6.45 ഓടെയായിരുന്നു അപകടം. ശബരിമലയില്‍ നിന്ന് താമരശ്ശേരിയിലേക്ക് പോവുകയായിരുന്നു ടൂറിസ്റ്റ് ബസ്. നിയന്ത്രണം നഷ്ടമായി ബസ് മരത്തിലടിച്ചു നില്‍ക്കുകയായിരുന്നു എന്നാണ് നിഗമനം. അപകടത്തില്‍ ബസന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

one × 3 =