പുതുപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന്റെ പരാജയത്തിന് പിന്നാലെ വോട്ടുകച്ചവടം നടന്നെന്ന ആരോപണവുമായി മന്ത്രി വി എൻ വാസവൻ രംഗത്തെത്തി . ബിജെപിയുടെ അയ്യായിരത്തോളം വോട്ടുകൾ കോൺഗ്രസിന് വിറ്റെന്നാണ് ആരോപണം .. ജനവിധി മാനിക്കുന്നുവെന്ന് വി എൻ വാസവൻ പറഞ്ഞു. പുതുപ്പള്ളിയിൽ ചിട്ടയായ പ്രവർത്തനം നടത്താൻ സാധിച്ചു. എൽഡിഎഫ് അടിത്തറ തകർന്നിട്ടില്ല എന്ന് തെളിയിക്കാനായെന്നും വി എൻ വാസവൻ പറഞ്ഞു. അതേസമയം എൽഡിഎഫിന്റെ അടിസ്ഥാന വോട്ട് ചോർന്നിട്ടില്ലെന്നായിരുന്നു ജെയ്ക് സി തോമസിന്റെ പ്രതികരണം. 41, 9282 വോട്ട് ലഭിച്ചു. സ്ഥാനാർത്ഥിയെന്ന നിലയിൽ ഉത്തരവാദിത്തം നിർവ്വഹിക്കാൻ കഴിഞ്ഞു. ബിജെപിയുടെ വോട്ടുകൾ വ്യാപമായി ചോർന്നിട്ടുണ്ട്. ബി ജെ പി യും കോൺഗ്രസും ഒത്തൊരുമിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചോയെന്ന് പരിശോധിക്കണമെന്നും ജെയ്ക് ആരോപിച്ചു.അതെ സമയം ഇത് അപ്പയുടെ പതിമൂന്നാം വിജയമെന്ന് ചാണ്ടി ഉമ്മൻ ,അപ്പയെ സ്‌നേഹിച്ച പുതുപ്പള്ളിക്കാരുടെ വിജയമാണ് ഇത് . നിങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസത്തിന് ഞാൻ ഭംഗം വരുത്തില്ല.ജനങ്ങൾ അവരുടെ തീരുമാനം അറിയിച്ചു. വോട്ടർമാരോടുള്ള നന്ദി അറിയിക്കുന്നുവെന്നും ചാണ്ടി.. 53 വർഷക്കാലം വികസനവും കരുതലുമായി അപ്പ ഉണ്ടായിയുന്നു.താനും അതുപോലെ ഉണ്ടാകും എന്നും ചാണ്ടി വ്യക്തമാക്കി