തിരുവനന്തപുരം: മുതലപ്പൊഴിയില്‍ കനത്ത തിരയടിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞതിനെത്തുടര്‍ന്നുള്ള അപകടത്തില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു.പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. കുഞ്ഞുമോനൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് മത്സ്യ തൊഴിലാളികളെ കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം.വള്ളം മറിഞ്ഞതിനെത്തുടര്‍ന്ന് പ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് കുഞ്ഞുമോനെ കണ്ടെത്തിയത്. അതീവ ഗുരുതരമായ നിലയില്‍ അബോധാവസ്ഥയിലായി രുന്നില്ല കുഞ്ഞുമോനെ ചിറയിൻകീഴ് താലൂക്കാ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു.