വയനാട് : ചുരത്തില്‍ രണ്ടാം വളവില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു ഒരാള്‍ മരിച്ചു. മുട്ടില്‍ പരിയാരം സ്വദേശികളായ ഒമ്പതംഗ കുടുംബം സഞ്ചരിച്ച കാറാണ് ഇന്നലെ നവംബര്‍ 22ന് രാത്രി 9.45 ഓടെ അപകടത്തില്‍പ്പെട്ടത്.റഷീദ ശിഹാബ് ആണ് മരിച്ചത്. റിയ(18), കാര്‍ ഡ്രൈവര്‍ ഷൈജല്‍(23), ആസ്യ(42), മുഹമ്മദ് ഷിഫിൻ(8), മുഹമ്മദ് ഷാൻ (14), അസ്‌ലം (22), ജിഷാദ് (20), മുഹമ്മദ് നിഷാദ് (19) എന്നിവരായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. ഗുരുതരമായ പരിക്കേറ്റ ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പൂര്‍ണമായി തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് വയനാട്ടിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനത്തെ തുടര്‍ന്ന് തടസ്സപ്പെട്ട ഗതാഗതം പുന:സ്ഥാപിച്ചു. റഷീദയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.