ബംഗളൂരു: സ്വകാര്യ ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികൻ മരിച്ചു. ബംഗളൂരു നാഗരബാവി റിങ് റോഡിലെ മലേമഹദേശ്വര് ക്ഷേത്രത്തിന് സമീപമുണ്ടായ അപകടത്തില്‍ കെ.മുരളിയാണ് (40) മരിച്ചത്. ബൈക്കില്‍ പോവുകയായിരുന്ന മുരളിയെ അമിത വേഗതയിലെത്തിയ ബസ് ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ മുരളി വീഴുകയും ബസിന്‍റെ ചക്രം മുരളിയുടെ തലയിലൂടെ കയറിയിറങ്ങുകയുമായിരുന്നു. വിവരമറിഞ്ഞ് ജ്ഞാനഭാരതി സഞ്ചാരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.