ആലപ്പുഴ: ഹണിട്രാപ് കേസില്‍ വിദേശത്ത് ഒളിവില്‍പോയ പ്രതി പിടിയില്‍.തൃശൂര്‍, താന്ന്യം പഞ്ചായത്ത്, കീഴ്പ്പുള്ളിക്കരയില്‍, കല്ലിങ്ങല്‍ വീട്ടില്‍ സല്‍മാനാണ് (28) പിടിയിലായത്. പത്തുലക്ഷം രൂപ ആവശ്യപ്പെട്ട് മാരാരിക്കുളം വാറാന്‍ കവല ഭാഗത്തെ ഹോം സ്റ്റേ ഉടമയെ തൃശൂര്‍ ജില്ലയിലെ മാള, ചെറുതുരുത്തി എന്നിവിടങ്ങളില്‍ താമസിപ്പിച്ച് മര്‍ദിച്ച കേസിലെ രണ്ടാം പ്രതിയാണിയവിദേശത്തേക്ക് കടന്ന പ്രതിക്കെതിരെ മണ്ണഞ്ചേരി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പൊലീസിന്റെ നിരീക്ഷണത്തിലായിരുന്ന ഇയാളെ വിദേശത്തുനിന്ന് വരുംവഴി ഞായറാഴ്ച നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍നിന്ന് പിടികൂടുകയായിരുന്നു.