ഓട്ടോ ഡ്രൈവറുടെ കൊലപാതകത്തില്‍ പ്രതി അറസ്റ്റില്‍

ഓട്ടോ ഡ്രൈവറുടെ കൊലപാതകത്തില്‍ പ്രതി അറസ്റ്റില്‍. വെള്ളയില്‍ സ്വദേശി ധനീഷാണ് (33) പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ചെയാണ് ഓട്ടോ ഡ്രൈവറായ ശ്രീകാന്തിനെ (47) വെട്ടിക്കൊന്നത്.ധനീഷിന്റെ അമ്മയോട് ശ്രീകാന്ത് അപമര്യാദയായി പെരുമാറിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
രാത്രിയില്‍ പണിക്കര്‍ റോഡില്‍ വെച്ചാണ് കൊലപാതകം നടന്നത്. ശ്രീകാന്തിനെ ആരോ വെട്ടിക്കൊലപ്പെടുത്തിയെന്ന് കണ്ടെത്തിയിരുന്നെങ്കിലും പൊലീസിന് പ്രതിയെ പിടികൂടാനായിരുന്നില്ല. ഓട്ടോയിലും തൊട്ട് അടുത്ത് കിടക്കുന്ന കാറിലും രക്തം കട്ട പിടിച്ച കറകള്‍ ഉണ്ടായിരുന്നു. കൊലപാതകം നടന്നതിന്റെ സമീപത്തായി ശ്രീകാന്തിന്റെ കാര്‍ കത്തിക്കിടക്കുന്നുണ്ടായിരുന്നു. രണ്ട് ദിവസം മുമ്പാണ് കാര്‍ അഗ്‌നിക്കിരയാക്കിയത്. ഇതിന് പിന്നിലും ധനീഷാണെന്നാണ് പൊലീസ് സംശയം.ആഴത്തില്‍ കഴുത്തിനേറ്റ വെട്ടാണ് ശ്രീകാന്തിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് .

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

one × 3 =