ചിങ്ങവനം: ഓണാഘോഷത്തെ ചൊല്ലി അയല്‍വാസിയെ ആക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ചിങ്ങവനം സചിവോത്തമപുരം മനു ഭവന് വീട്ടില്‍ മനുവിനെയാണ് (35)ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.ഉത്രാടദിവസം രാത്രിയായിരുന്നു സംഭവം. ഓണത്തോടനുബന്ധിച്ച് അയല്‍വാസിയായ ഗൃഹനാഥനും കുടുംബവും പാട്ടുവെച്ച് ഡാന്‍സ് കളിച്ചു. ഇത് ചോദ്യംചെയ്ത മനു, ഗൃഹനാഥനെയും ഭാര്യയെയും ഇവരുടെ കുട്ടിയെയും ആക്രമിക്കുകയായിരുന്നു. കത്തികൊണ്ട് ഇവരെ വെട്ടുകയും ചെയ്തു.