തൃശൂര്‍: വീടിനുമുന്നില്‍വച്ച് മദ്യപിച്ചതു ചോദ്യംചെയ്ത കെഎസ്‌ആര്‍ടിസി ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കു ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു.പിഴ അടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷംകൂടി കഠിന തടവ് അനുഭവിക്കണം. മറ്റു രണ്ടു വകുപ്പുകള്‍ പ്രകാരം നാലു മാസം കഠിനതടവും അനുഭവിക്കണം. ഒല്ലൂക്കര ശ്രേയസ് നഗറില്‍ മാപ്രാണം വീട്ടില്‍ ജോസിന്‍റെ മകന്‍ മോണിയെ (54) കൊലപ്പെടുത്തിയ കേസിലാണ് ഒന്നാംപ്രതി മുല്ലക്കര ആനക്കൊട്ടില്‍ ദേശത്ത് കുപ്പത്തില്‍ വീട്ടില്‍ മനോജിനെ തൃശൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജി ടി.കെ. മിനിമോള്‍ ശിക്ഷിച്ചത്. കേസിലെ രണ്ടാംപ്രതി കണ്ണന്‍ എന്നു വിളിക്കുന്ന സുനില്‍ വിചാരണസമയത്ത് മരിച്ചിരുന്നു. 2011 ജൂലൈയിലാണു കേസിനാസ്പദമായ സംഭവം.കൊല്ലപ്പെട്ട മോണിയുടെ വീടിനു സമീപം റോഡിലിരുന്നു പ്രതികളായ മനോജും കണ്ണനും സ്ഥിരമായി മദ്യപിക്കുന്നതു ചോദ്യം ചെയ്ത വിരോധത്തിലാണു കൊലപ്പെടുത്തിയത്. വീട്ടുമുറ്റത്തുനിന്നു മോണിയെ വലിച്ചിറക്കി മതിലില്‍ ചേര്‍ത്തുനിര്‍ത്തി പൊട്ടിച്ച സോഡാ കുപ്പികൊണ്ടു കുത്തുകയായിരുന്നു. ഭാര്യയുടെയും രണ്ടു മക്കളുടെയും മുന്നില്‍വച്ചാണു കുത്തിപ്പരിക്കേല്‍പ്പിച്ചത്.