വെഞ്ഞാറമൂട്ടിൽ നിരവധി ലഹരി കടത്തുകേസുകളിലെ പ്രതി കഞ്ചാവും ഹാഷിഷ് ഓയിലും നാടന്‍ തോക്കുമായി പൊലീസ് പിടിയിൽ

വെഞ്ഞാറമൂട്: നിരവധി ലഹരി കടത്തുകേസുകളിലെ പ്രതിയെ കഞ്ചാവും ഹാഷിഷ് ഓയിലും നാടന്‍ തോക്കുമായി പൊലീസ് പിടികൂടി. നിരവധി തവണ ലഹരി കടത്ത് കേസില്‍ പിടിക്കപ്പെട്ട വെഞ്ഞാറമൂട് കോട്ടുകുന്നം ഇടവം പറമ്ബ് വൃന്ദാവനത്തില്‍ ചന്തു എന്ന് വിളിക്കുന്ന ദിലീപിനെയാണ് (40) പൊലീസ് പിടികൂടിയത്.തിരുവനന്തപുരം റൂറല്‍ എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വെഞ്ഞാറമൂട്ടിലെ വീട്ടില്‍ നിന്ന് പിടികൂടിയത്.1200 ഗ്രാം കഞ്ചാവ്,6 ചെറിയ ബോട്ടില്‍ ഹാഷിഷ് ഓയില്‍,നാടന്‍ തോക്ക്, നാടന്‍ ബോംബ് 6 എണ്ണം, കാട്ടുപന്നിയുടെ തലയോട്ടി, കാട്ടുപന്നിയുടെ നെയ്യ്,പെരുമ്ബാമ്ബിന്റെ നെയ്യ്, നാല് ലക്ഷത്തോളം രൂപ എന്നിവയാണ് പൊലീസ് ഇയാളുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത്.തെലങ്കാനയില്‍ വിതരണം ചെയ്യുന്ന റേഷന്‍ അരി 11 ചാക്കോളം പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. കഞ്ചാവും മറ്റ് മാരകമായ മയക്കുമരുന്നും കടത്താന്‍ വേണ്ടിയാണ് ദിലീപ് റേഷന്‍ അരിയും കടത്തിയിരുന്നത്.സംസ്ഥാനത്തെ വലിയ തോതിലുള്ള മയക്കുമരുന്ന് വിപണനമാണ് ഇയാള്‍ നടത്തിയിരുന്നത്.സ്കൂള്‍ – കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഇയാളുടെ ഇടപാടുകാരാണ്.സംഭവവുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യ പ്രഭുല്ലയെയും(32)പൊലീസ് പ്രതിയാക്കി കേസെടുത്തിട്ടുണ്ട്. ഭാര്യയാണ് വീട്ടില്‍ ചില്ലറ വിപണനം നടത്തിയിരുന്നത്.വീട്ടിലേക്ക് ആരും കടന്നുചെല്ലാത്ത രീതിയില്‍ പത്തോളം നായ്ക്കളെയാണ് വളര്‍ത്തുന്നത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

six + twenty =