ത്യപ്പൂണിത്തുറ: കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതിയെ വേഷപ്രച്ഛന്നരായെത്തിയ പൊലീസ് സംഘം പിടികൂടി.പിറവം പാഴൂര്‍ പോഴിമല റോഡ് പള്ളിപ്പാട്ട് അമ്ബലത്തിന് സമീപം ചെറുവേലിക്കുടിവീട്ടില്‍ ജിതേഷിനെയാണ് (ജിത്തു 20) ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലക്കേസിലും നിരവധി വാഹനമോഷണക്കേസിലും പ്രതിയായ ഇയാളെ കഴിഞ്ഞ 12ന് വാഹനമോഷണക്കേസിന്റെ തെളിവെടുപ്പിനായി കൊണ്ടുപോയപ്പോള്‍ കോട്ടയം വെമ്ബിള്ളിയില്‍വെച്ച് ഹില്‍പാലസ് പൊലീസിന്റെ കസ്റ്റഡിയില്‍നിന്ന് വിലങ്ങോടുകൂടി ഓടി രക്ഷപ്പെടുകയായിരുന്നു. സുഹൃത്തില്‍നിന്നുവാങ്ങിയ മഴു ഉപയോഗിച്ച് റെയില്‍വേ ലൈനില്‍വച്ച് കൈവിലങ്ങ് വെട്ടി മാറ്റി രണ്ട് ദിവസത്തിന് ശേഷം ഉഴവൂര്‍ കല്ലടയിലുള്ള കാമുകിയുമായി രക്ഷപ്പെടാന്‍ ശ്രമിക്കവേവേഷപ്രച്ഛന്നരായെത്തിയ പൊലീസ് സംഘം കുറുപ്പന്തറ റെയില്‍വേ പ്ലാറ്റ്ഫോമില്‍ വച്ചാണ് ഇയാളെ പിടികൂടിയത്.