കൊച്ചി : ദമ്പതികളെ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതി കടവന്ത്ര പൊലീസിന്റെ പിടിയിലായി.വാത്തുരുത്തി കൊല്ലംപ്പിള്ളി വീട്ടില്‍ ഷിഹാം സാദിഖാണ് (36) ആണ് പ്രതി. കഴിഞ്ഞ 20നാണ് കേസിനാസ്‌പദസംഭവം. കതൃക്കടവ് കുമാരനാശാന്‍ റോഡിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ച് കടന്ന് ദമ്ബതികളെ ഭീഷണിപ്പെടുത്തി അഞ്ചേമുക്കാല്‍ പവന്‍ സ്വര്‍ണവും 30,000രൂപയും അപഹരിക്കുകയായിരുന്നു.