കൊച്ചി : സാമ്പത്തിക തട്ടിപ്പ് നടത്തി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍. എളമക്കര കൊട്ടാരത്തില്‍ മുഹമ്മദ് റിയാസിനെ (51)യാണ് എളമക്കര പോലീസ് പിടികൂടിയത്. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എസ്. ശശിധരന്‍ന്‍റെ നിര്‍ദേശ പ്രകാരം, എറണാകുളം സെന്‍ട്രല്‍ എസിപി ജയകുമാറിന്‍റെ മേല്‍നോട്ടത്തില്‍ എളമക്കര എസ്‌എച്ച്‌ഒ എസ്.ആര്‍. സനീഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് വട്ടക്കുന്നം ഭാഗത്തു നിന്ന് പ്രതിയെ പിടികൂടിയത്.