ദില്ലി : ദ്വാരകയില്‍ 17കാരിക്കു നേരെ ആസിഡാക്രമണം നടത്തിയവര്‍ക്ക് ആസിഡ് വിറ്റത് ആഗ്രയിലെ സ്ഥാപനമെന്ന് പൊലീസ്.നിരോധനം ലംഘിച്ച് ഫ്ലിപ്കാര്‍ട്ട് വഴിയാണ് പ്രതി ആസിഡ് വാങ്ങിയത്. മുഖ്യപ്രതി സച്ചിന്‍ അറോറയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്ഥാപന അധികൃതര്‍ക്ക് പോലീസ് നോട്ടീസയച്ചു. സൌഹൃദവസാനിപ്പിച്ചതിന്‍റെ പേരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഫ്ലിപ്കാര്‍ട്ടിലൂടെ ഇ-വാലറ്റ് വഴി പണം നല്‍കിയാണ് ആസിഡ് വാങ്ങിയതെന്ന് പ്രതി സച്ചിന്‍ പൊലീസിനോട് പറഞ്ഞു.ഈ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വില്‍പ്പനക്കാരെ കുറിച്ചുള്ള വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഫ്ലിപ്കാര്‍ട്ടിന് ദില്ലി പൊലീസ് നോട്ടീസ് നല്‍കി.