ചെറുതോണി: ഇടുക്കി ചെറുതോണിയില്‍ മെഡിക്കല്‍ സ്റ്റോര്‍ ഉടമയ്ക്ക് നേരെ ആസിഡ് ആക്രമണം. ചെറുതോണി സ്വദേശി ലൈജുവിന് ആക്രണത്തില്‍ പരുക്കേറ്റു.രാത്രി പതിനൊന്നിന് മെഡിക്കല്‍ ഷോപ്പ് അടച്ച് വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. ലൈജുവിന്റെ വീട്ടിലേക്ക് തിരിയുന്ന ഇടവഴിയില്‍ ബൈക്കിലെത്തിയ രണ്ടു പേര് കാര്‍ തടഞ്ഞു നിര്‍ത്തിയ ശേഷം ആസിഡ് ഒഴിക്കുകയായിരുന്നു.മുഖത്തും ദേഹത്തും പൊള്ളലേറ്റ ലൈജുവിനെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലും കണ്ണിന് ഉള്‍പ്പെടെ പരുക്കേറ്റതിനാല്‍ പിന്നീട് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.