തിരുവനന്തപുരം :- പൂജപ്പുര ഉണ്ണി നഗർ റെസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മാർക്കറ്റ് ജംഗ്ഷനിൽ തുടങ്ങിയ തണ്ണീർ പന്തലിനു നേരെ സാമൂഹ്യ വിരുദ്ധരുടെ”ആസിഡ് അക്രമം “. കഴിഞ്ഞ ദിവസം ആണ് മാർക്കറ്റ് ജംഗ്ഷനിൽ കൊടും ചൂടിൽ ദാഹിച്ചു വലഞ്ഞു വരുന്നവർക്ക്സംഭാരം സൗജന്യമായി നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. ഈ പദ്ധതി വഴിയാത്രക്കാർക്ക് വലിയ ആശ്വാസം ആയിട്ടുണ്ടെന്നാണ് പൊതു ജന ങ്ങൾക്കിടയിൽ നിന്ന് ഉയർന്നു വന്നത്.പ്രവർത്തന മികവിൽ കേരളത്തിൽ ഒന്നാം സ്ഥാനത്തിനു അർഹമായ ഒരു അസോസിയേഷൻ ആണിത്. ഗവർണറിൽ നിന്നും അവാർഡ് വാങ്ങിയ ഈ അസോസിയേഷന്റെ മികച്ച പ്രവർത്തനങ്ങളിൽഇപ്പോഴുള്ള ഭരണസമിതി അഭിനന്ദനം അർഹിക്കുന്നു. ഇത്തരം പ്രവർത്തികളിൽ അസൂയ ഉള്ള ചില സാമൂഹ്യ വിരുദ്ധർ ആണ് തണ്ണീർ പന്തലിനു നേരെ ആസിഡ് അക്രമം നടത്തിയത്. പന്തലിനു അകത്തു വച്ചിരുന്ന ബോർഡിൽ ആസിഡ് ഒഴിച്ച് വികൃത മാക്കുകയാണ് ഉണ്ടായത്. സമീപത്തു വച്ചിരുന്ന സി സി ടി വി കൾ പന്തലിനു ഫോക്കസ് ചെയ്യാതെ ദിശ മാറ്റി വച്ചിട്ടാണ് ഈ അക്രമം നടത്തിയത്. അസോസിയേഷൻ പൂജപ്പുര പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വളരെ പ്രാധാന്യം ഏറിയ ഈ റോഡിൽ നിന്ന് അര കിലോമീറ്റർ പോലുംഇല്ലാത്തതാണ് പൂജപ്പുര പോലീസ് സ്റ്റേഷൻ. അവരുടെ മൂക്കിന് തുമ്പിൽ നടന്ന ഈ സംഭവം സ്ഥലത്തെ ജനങ്ങളെ ഒന്നടങ്കം ഞെട്ടിപ്പിച്ചിരിക്കുകയാണ്. പ്രതികളെ പിടികൂടാനാകാതെ പോലീസ് ഇരുട്ടിൽ ത പ്പുകയാണ്.