(അജിത് കുമാർ. ഡി )
തിരുവനന്തപുരം : അതി പുരാതനവും, ചരിത്ര പ്രസിദ്ധക്ഷേത്രങ്ങളിൽ ഒന്നായ വലിയശാല കാന്തള്ളൂർ ശിവ ക്ഷേത്രത്തിൽ ഖനനാ ദി ദ്രവ്യ കലശപൂജകൾ നടത്തി ക്ഷേത്രത്തിന്റെ അശുദ്ധി പരിഹരിക്കണം എന്നാവശ്യപെട്ട് ജയകേസരി വളരെ യധികം പ്രാധാന്യം നൽകി പ്രസിദ്ധീകരിച്ച വാർത്തയിൽമേൽ ദേവസ്വം ബോർഡ് നടപടി സ്വീകരിച്ചു. ഏതാനും മാസങ്ങൾക്കു മുൻപ് ക്ഷേത്രമതിൽ ക്കകത്തു ശിവകുമാർ എന്ന കരി വീരന് ഗജ മൃത്യുസംഭവിച്ചിരുന്നു. ക്ഷേത്രം മതിൽ കെട്ടിനുള്ളിൽ നടന്ന ഗജ മൃത്യു വളരെ അശുദ്ധി ഉണ്ടാക്കിയിരിക്കുക ആണെന്നും, പ്രസാദംശുദ്ധി, ഖന നാ ദി ദ്രവ്യ കലശം തുടങ്ങിയ പൂജകൾ നടത്തി ക്ഷേത്രശുദ്ധി വരുത്തണം എങ്കിൽ മാത്രമേ ദേവ ചൈതന്യം ഉണ്ടാകു എന്ന് ജയകേസരി പത്രം, ഓൺലൈൻ എന്നിവയിൽകൂടി അധികൃത രോട് ആവശ്യപെട്ടിരുന്നു. ക്ഷേത്രം തന്ത്രിയും ഇക്കാര്യം ദേവസ്വം അധികൃതരെ അറിയിച്ചിരുന്നു. വളരെ ചിലവുള്ളതാണ് ഇത്തരം പരിഹാരപൂജകൾ.6,7,8തീയതികളിൽ ഇവ ക്ഷേത്രത്തിൽ നടത്താനുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തി ആയി വരുകയാണ്.