നടന്‍ മാമുകോയയുടെ ആരോഗ്യനിലയില്‍ പുരോഗതി താരത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ

മലപ്പുറം: നടന്‍ മാമുകോയയുടെ ആരോഗ്യനിലയില്‍ പുരോഗതി. താരത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.കാളികാവില്‍ വെച്ച്‌ ഇന്നലെ രാത്രി ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആരോഗ്യനില അല്‍പം ഭേദപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഐസിയു ആംബുലന്‍സില്‍ പുലര്‍ച്ചെ രണ്ടരയോടെ കോഴിക്കോട്ടേക്ക് എത്തിക്കുകയായിരുന്നു.ഇന്നലെ രാത്രി വണ്ടൂരിലെ ആശുപത്രിയില്‍ വെച്ച്‌ ബിപിയും ഹൃദയമിടിപ്പും സാധാരണ നിലയിലായ ശേഷമാണ് മാമുകോയയെ കോഴിക്കോട്ടേക്ക് മാറ്റിയത്. ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെങ്കിലും അദ്ദേഹം 72 മണിക്കൂര്‍ നിരീക്ഷണത്തില്‍ തുടരേണ്ടി വരുമെന്നും അദ്ദേഹത്തെ ചികില്‍സിച്ച ഡോക്ടര്‍ അജ്മല്‍ നാസിര്‍ പറഞ്ഞു.ബന്ധുക്കള്‍ ഇന്നലെ രാത്രി തന്നെ വണ്ടൂരില്‍ എത്തിയിരുന്നു. കളികാവ് പൂങ്ങോട് ഒരു ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു മാമുക്കോയ. പരിപാടി തുടങ്ങുന്നതിനു മുമ്പ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ സമീപ പ്രദേശമായ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ട്രോമ കെയര്‍ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നതിനാല്‍ മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം വന്നപ്പോള്‍ തന്നെ നിര്‍ണ്ണായക പ്രാഥമിക ചികിത്സ നല്‍കാന്‍ കഴിഞ്ഞെന്ന് ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടക സമിതി പറഞ്ഞു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

9 − 3 =