നടന്‍ മോഹന്‍ലാൽ ആശുപത്രിയിൽ

കൊച്ചി: നടന്‍ മോഹന്‍ലാൽ ആശുപത്രിയില്‍. പനിയും ശ്വാസതടസവും നേരിട്ടതിനെ തുടർന്നാണ് കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ആശുപത്രി അധികൃതരാണ് നടന്‍റെ അസുഖ വിവരം പുറത്തുവിട്ടത്.മോഹൻലാലിന് ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്ന് സംശയമുണ്ട്. മോഹൻലാൽ സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. താരത്തിന് അഞ്ചുദിവസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

10 − three =