ഡോ..എ.പി.ജെ അബ്ദുല്‍കലാം സ്റ്റഡിസെന്റര്‍ നല്‍കുന്ന മികച്ച പൊതുപ്രവര്‍ത്തകയ്ക്കുള്ള നാരീ പുരസ്കാരത്തിന് നഗരസഭാ കൗണ്‍സിലറും മുന്‍ ഡെപ്യൂട്ടി മേയറുമായ അഡ്വ.രാഖി രവികുമാറിന്

തിരുവനന്തപുരം:ലോക വനിതാദിനത്തോടനുബന്ധിച്ച്‌ ഡോ.എ.പി.ജെ അബ്ദുല്‍കലാം സ്റ്റഡിസെന്റര്‍ നല്‍കുന്ന മികച്ച പൊതുപ്രവര്‍ത്തകയ്ക്കുള്ള നാരീ പുരസ്കാരത്തിന് നഗരസഭാ കൗണ്‍സിലറും മുന്‍ ഡെപ്യൂട്ടി മേയറുമായ അഡ്വ.രാഖി രവികുമാര്‍ അര്‍ഹയായി.കലാ-സാംസ്കാരിക-സാമൂഹിക-ജീവകാരുണ്യ മേഖലയില്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വനിതാ പ്രതിഭകള്‍ക്ക് നല്‍കുന്ന പുരസ്കാരമാണ് നാരീ പുരസ്കാരം.യാസ്മിന്‍ എ.യു ( മലപ്പുറം) പ്രിയ. പി.ബി. (പ്രിന്‍സിപ്പാള്‍, പൂവച്ചല്‍ ഗവ.വി ആന്‍ഡ് എച്ച്‌.എസ് .എസ് ) അഡ്വ.രൂപബാബു (സ്റ്റാന്റിംഗ് കോണ്‍സല്‍ ഭാരത സര്‍ക്കാര്‍ ) ബുഷ്റ അബ്ദുല്‍ സത്താര്‍ (കണ്ണൂര്‍) ഗീതാ വേണുഗോപാല്‍ (കോട്ടയം) ഡോ. ഹസീന വഹാബ് (കോട്ടക്കല്‍) ഡോ.ചിത്രാ ബോസ് (കൊല്ലം) ദേവിക എസ് .പിള്ള (ടെലിവിഷന്‍ താരം) ഷൈലജ എസ്.പിള്ള (സദ്ഗുരു ട്രസ്റ്റ് ) ഡോ.രമണിനായര്‍ (സ്നേഹകൂട്) തുടങ്ങിയവരാണ് മറ്റ് പുരസ്കാര ജേതാക്കള്‍.8ന് രാവിലെ 11 ന് തൈക്കാട് ഭാരത് ഭവനില്‍ മന്ത്രി.ജെ.ചിഞ്ചുറാണി പുരസ്കാര വിതരണം ചെയ്യുമെന്ന് ഡോ.എ.പി.ജെ.അബ്ദുല്‍കലാം സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ പൂവച്ചല്‍ സുധീര്‍ അറിയിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

4 × 2 =